ലഹരി ഗുളികകൾ പിടികൂടി

ചിറ്റൂർ: വിളയോടി കരുണ മെഡിക്കൽ കോളജിന് സമീപത്തുനിന്ന് നിരോധിത ലഹരിമരുന്ന് കണ്ടെടുത്തു. കോളജിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് 500 നെട്രോ സെപാം ഗുളികകൾ എക്സൈസ് സംഘം കണ്ടെത്തിയത്. എക്സൈസ് കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പാലക്കാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുരേഷി​െൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. പ്രിവൻറീവ് ഓഫിസർമാരായ സജിത്ത്‌, യൂനസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഉദയൻ, അജീഷ്, വിവേക്, വനിത എക്സൈസ് ഓഫിസർ വിജിത, ഡ്രൈവർ മുരളി മോഹൻ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. ബൈക്കിലെത്തി മാല പൊട്ടിച്ചു പാലക്കാട്: നഗരത്തിലെ ചിറ്റൂർ റോഡിൽ ബൈക്കിലെത്തി അജ്ഞാതൻ യുവതിയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കോട്ടായി വില്ലേജ് ഓഫിസർ ബീനക്കാണ് രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാല നഷ്ടപ്പെട്ടത്. ഇവർ പാലക്കാട് സൗത്ത് പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT