കാർ തോട്ടിലേക്ക് മറിഞ്ഞു; അഞ്ചംഗ കുടുംബം രക്ഷപ്പെട്ടു കരുവാരകുണ്ട്:

കരുവാരകുണ്ട്: പുത്തനഴി കവലയിൽ അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. ഉച്ചാരക്കടവ്‌ സ്വദേശി നെടുമണ്ണിൽ അബ്ദുറഹ്മാ​െൻറ കുടുംബമാണ് അപകടത്തിൽ പെട്ടത്. കാറി​െൻറ ഡോർ പൊളിച്ചാണ് യാത്രികരെ പുറത്തെടുത്തത്.തോട്ടിൽ വെള്ളം കുറവായതിനാൽ വലിയ അപകടം ഒഴിവായി. സംസ്ഥാന പാതയോരമായിട്ടും തോടിന് കൈവരിയില്ലാത്തത് പലപ്പോഴും അപകട കാരണമാകാറുണ്ട്. Photo..പുത്തനഴി കവലയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.