രുചിക്കൂട്ടുകളൊരുക്കി വീട്ടമ്മമാർ

കോട്ടക്കൽ: ഒന്നും, രണ്ടുമല്ല എഴുപത്തിയാറിനം മധുര പലഹാരങ്ങൾ, രുചി നോക്കി അവശരായി വിധികർത്താക്കൾ. പോഷകാഹാര വാരാചരണത്തി​െൻറ ഭാഗമായി കോട്ടക്കൽ സി.എച്ച് ഓഡിറ്റോറിയത്തിലായിരുന്നു മത്സരം. നഗരസഭയുടെ കീഴിലെ 36 അംഗൻവാടികളിൽ നിന്നുമുള്ള രക്ഷിതാക്കളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. കുരുന്നുകൾക്ക് നൽകുന്ന അമൃതം പൊടികൊണ്ട് പുട്ട്, അട തുടങ്ങിയ പലഹാരങ്ങളാണ് മേശയിൽ ഇടം പിടിച്ചത്. കെ. സലീന, സുഹ്റാബി എന്നിവരാണ് വിജയികൾ. നഗരസഭ സ്ഥിരം കമ്മിറ്റി അധ്യക്ഷ ടി.വി. സുലൈഖാബി, ടി.പി. സുെബെർ, രാജസുലോചന എന്നിവർ പങ്കെടുത്തു. സൂപ്പർവൈസർ എം. ബിന്ദു, നിഹാദ, രജിത്ത്, സുനിത, തങ്കമണി എന്നിവർ നേതൃത്വം നൽകി. പടം / കോട്ടക്കലിൽ നടന്ന പോഷകാഹാര മത്സരത്തിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.