കുടുംബസഹായ കമ്മിറ്റിക്ക്​ രൂപം നൽകി

-------------നിലമ്പൂര്‍: അജ്ഞാത വാഹനമിടിച്ച് മരിച്ച നിലമ്പൂർ ചെറുവത്തുകുന്ന് കളത്തിങ്ങതൊടിക ഫിറോസി‍​െൻറ കുടുംബത്തെ സഹായിക്കുന്നതിനായി കുടുംബസഹായ സമിതി രൂപവത്കരിച്ചു. പി.വി. അബ്ദുൾ വഹാബ് എം.പി, പി.വി. അന്‍വര്‍ എം.എല്‍.എ, ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ് എന്നിവര്‍ രക്ഷാധികാരികളും എം. മുജീബ് ചെയര്‍മാനും കെ.എ. ബുഷ്‌റ കൺവീനറും കെ. നയീം ട്രഷററുമായി 25 അംഗ കമ്മിറ്റിക്കാണ് രൂപം നൽകിയത്. സാമ്പത്തിക സഹായങ്ങള്‍ ശേഖരിക്കുന്നതിനായി ജില്ല സഹകരണ ബാങ്ക് നിലമ്പൂര്‍ ശാഖയില്‍ 090351201020028 [ IFSC IBKLO209 MOI ] നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.