അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

ഈ വർഷം പതിമൂന്നാമത്തെ ശിശുമരണം അഗളി: അട്ടപ്പാടിയിൽ രണ്ടുദിവസം പ്രായമായ കുഞ്ഞ് മരിച്ചു. മുക്കാലി ചിണ്ടക്കി ഊരിൽ സന്തോഷ്-അനിത ദമ്പതികളുടെ പെൺകുട്ടിയാണ് ബുധനാഴ്ച വൈകീട്ട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കുട്ടിക്ക് ജനിതക വൈകല്യമുണ്ടായിരുന്നു. അന്നനാളം പൂർണ വളർച്ചയെത്താത്ത 'ജിജിനൽ അട്രേസിയാ' എന്ന അവസ്ഥയാണ് മരണകാരണം. സെപ്റ്റംബർ 18ന് ജനിച്ച കുട്ടിക്ക് 1.2 കിലോഗ്രാം തൂക്കമാണ് ഉണ്ടായിരുന്നത്. അട്ടപ്പാടിയിൽ ഈ വർഷം 13ാമത്തെ ശിശുമരണമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.