പൊട്ടിപ്പാറയിൽ കോഴിമാലിന്യം തള്ളി ദുരിതത്തിൽ സമീപവാസികൾ

കോട്ടക്കൽ: കോഴിവശിഷ്ടം തള്ളിതതോടെ ദുരിതംപേറി നാട്ടുകാർ. പറപ്പൂർ പഞ്ചായത്തിലെ ആലചുള്ളിക്കും പൊട്ടിപ്പാറക്കുമിടയിൽ ഒഴിഞ്ഞുകിടക്കുന്ന മൈതാനത്താണ് ടൺകണക്കിന് മാലിന്യം തള്ളിയത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. നേരത്തേ ഫുട്ബാൾ ടൂർണമ​െൻറ് നടന്നിരുന്ന സ്ഥലമാണിത്. കാടുപിടിച്ചു കിടക്കുന്ന പ്രദേശത്ത് രാത്രിയുടെ മറവിൽ കരാറെടുത്തവരാണ് മാലിന്യം തള്ളിയതെന്നാണ് നാട്ടുകാർ പറയുന്നത്. വേങ്ങര പൊലീസിൽ പ്രദേശത്തുകാർ പരാതി നൽകി. പടം / പൊട്ടിപ്പാറക്ക് സമീപം കോഴി മാലിന്യം തള്ളിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.