ഗുരുദാസ്​പുർ ഉപതെരഞ്ഞെടുപ്പ്​; സുനിൽ ജാഖർ കോൺഗ്രസ്​ സ്​ഥാനാർഥി

ഗുരുദാസ്പുർ ഉപതെരഞ്ഞെടുപ്പ്; സുനിൽ ജാഖർ കോൺഗ്രസ് സ്ഥാനാർഥി ന്യൂഡൽഹി: പഞ്ചാബിലെ ഗുരുദാസ്പുർ ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ സുനിൽ ജാഖറിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ജാഖറി​െൻറ സ്ഥാനാർഥിത്വത്തിന് പ്രസിഡൻറ് സോണിയ ഗാന്ധി അംഗീകാരം നൽകിയതായി എ.െഎ.സി.സി ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദി അറിയിച്ചു. പഞ്ചാബ് പി.സി.സി പ്രസിഡൻറാണ് ജാഖർ. ഒക്ടോബർ 11നാണ് ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പിയിൽനിന്നുള്ള എം.പി വിനോദ് ഖന്നയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇൗ വർഷം ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ കോൺഗ്രസ് ഭരണത്തിലെത്തിയെങ്കിലും ജാഖർ പരാജയപ്പെട്ടിരുന്നു. പാർട്ടിക്കുള്ളിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്ന സാഹചര്യത്തിൽ വിജയസാധ്യത പരിഗണിച്ച് പൊതുവേ സ്വീകാര്യനായ ജാഖറിനെ സ്ഥാനാർഥിയാക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT