Posted On
date_range Updated On
date_range വേങ്ങര ഉപതെരഞ്ഞെടുപ്പ്: എസ്.ഡി.പി.ഐ പ്രചാരണം തുടങ്ങി
വേങ്ങര: ഒക്ടോബർ 11ന് നടക്കുന്ന വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ.സി. നസീര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി. പ്രമുഖ വ്യക്തികളെയും മറ്റും നേരില്‍കണ്ട് സഹകരണം ഉറപ്പാക്കി. മണ്ഡലം ഭാരവാഹികള്‍ക്കൊപ്പവും അല്ലാതെയും വിവിധ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. ഇദ്ദേഹം ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.