വനം സ്​റ്റേഷനുകൾ: കിഴക്കൻ മേഖലയെ അവഗണിച്ചതിൽ പ്രതിഷേധിച്ചു

നിലമ്പൂർ: മാവോവാദി ഭീഷണിക്ക് വന‍്യജീവി ശല്യവുമുള്ള കിഴക്കൻ മേഖലയിൽ പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ അനുവദിക്കുന്നത് പരിഗണിക്കാത്തതിൽ കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാനത്ത് പുതുതായി അനുവദിച്ച പത്ത് സ്റ്റേഷനുകളിൽ മലപ്പുറം പാലക്കാട് ജില്ലകളെ പൂർണമായും അവഗണിക്കുകയാണുണ്ടായത്. പ്രതിഷേധ യോഗത്തിൽ സംഘടന ജില്ല പ്രസിഡൻറ് സി.കെ. വിനോദ് അധ‍്യക്ഷത വഹിച്ചു. സജി ജോൺ, ടി.പി. ദിലീപ്, കെ. സജീവ് കുമാർ, കെ.പി. അനിൽകുമാർ, പി. സദാശീവൻ, ശ്രീജേഷ് കെ. നായർ, കെ. നീലാണ്ടൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.