'അംശാദായം സ്വീകരിക്കാൻ സൗകര്യമേർ​െപ്പടുത്തണം'

മലപ്പുറം: അംശാദായം ബാങ്കുകളിൽ അടക്കാനുള്ള പ്രയാസം കണക്കിലെടുത്ത് ജില്ല നിർമാണത്തൊഴിലാളി ക്ഷേമ നിധി ഒാഫിസിൽ പ്രത്യേക കാഷ് കൗണ്ടർ സ്ഥാപിക്കണമെന്ന് നിർമാണ തൊഴിലാളി യൂനിയൻ ജില്ല കൺവെൻഷൻ (െഎ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു. വൈസ് പ്രസിഡൻറ് സോമൻ ഗാന്ധിക്കുന്ന് അധ്യക്ഷത വഹിച്ചു. എൻ.പി. അസൈനാർ ഉദ്ഘാടനം ചെയ്തു. എം. ബിന്ദു, സി.എം. സദാനന്ദൻ, കട്ടിയാടൻ ഗീത, കെ. മണികണ്ഠൻ, ടി.പി. കരിയാത്തൻ, ടി.എം. ശങ്കുണി, വി. ഗോപാലകൃഷ്ണൻ നായർ, ബാവ പാറടി എന്നിവർ സംസാരിച്ചു. കമ്മൂത്ത് ചന്തു സ്വാഗതവും ഇ.കെ. കണ്ണൻ നന്ദിയും പറഞ്ഞു. പരിപാടികൾ ഇന്ന് പടിഞ്ഞാറ്റുംമുറി ബി.എഡ് സ​െൻറർ: പൂർവ വിദ്യാർഥി സംഗമം -10.00 മലപ്പുറം കോട്ടക്കുന്ന് ഭാഷ സമര സ്മാരക ഹാൾ: ജെ.സി.െഎ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്ക് സൗജന്യ പരിശീലന ക്യാമ്പ് -7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.