കെ.എസ്.ആർ.ടി.സി ബസ് പിറകോട്ടുനീങ്ങി അപകടം: ഡ്രൈവർക്കെതിരെ നടപടിയുണ്ടാവും

മലപ്പുറം: റാംപിൽ കയറ്റി നിർത്തിയ കെ.എസ്.ആർ.ടി.സി ബസ് പിറകോട്ടുനീങ്ങി ഡിപ്പോ വളപ്പി​െൻറ മതിലും റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും തകർന്ന സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടിയുണ്ടാവും. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ മലപ്പുറം ഡിപ്പോയിലെ വിജിലൻസ് വിഭാഗം കഴിഞ്ഞ ദിവസം ജില്ല ട്രാൻസ്പോർട്ട് ഓഫിസർക്ക് റിപ്പോർട്ട് നൽകി. ഡ്രൈവറുടെ ഗുരുതര വീഴ്ചയാണ് അപകടത്തിനിടയാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സെപ്റ്റംബർ 16ന് രാത്രിയാണ് മെക്കാനിക്കുകൾക്ക് പരിശോധനക്കായി റാംപിൽ കയറ്റി നിർത്തിയ മഞ്ചേരി-തിരൂർ ബസ് സ്വയം പിറകോട്ടു നീങ്ങിയത്. വീൽചോക്ക് വെക്കാതെ ഡ്രൈവർ പോയതാണ് അപകടത്തിന് കാരണം. ഡിപ്പോ വളപ്പി​െൻറ മതിൽ പൂർണമാ‍യും തകർത്ത് പിറകോട്ട് നീങ്ങിയ ബസ് കുന്നുമ്മൽ മഞ്ചേരി റോഡിലെ കാത്തിരിപ്പ് കേന്ദ്രത്തിനും കേടുവരുത്തി. സംഭവം പൊലീസും അന്വേഷിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.