ഗ്യാസ് സിലിണ്ടർ മോഷ്​ടിച്ച യുവാവ് പിടിയിൽ

വാളയാർ: ഹോട്ടലിൽനിന്ന് . ചുള്ളിമടക്ക് സമീപമുള്ള കോട്ടയം ഫുഡ്സ് എന്ന ഹോട്ടലിൽനിന്ന് ഗ്യാസ് സിലിണ്ടർ, സ്റ്റൗ, കമ്പ്യൂട്ടർ എന്നിവ മോഷ്ടിച്ച മങ്കര കണ്ണമ്പരിയാരം വെള്ളാട്ടുപറമ്പിൽ മനോജിനെയാണ് (30) വാളയാർ സ്റ്റേഷൻ എസ്.എച്ച്.ഒ ജി.ബി. ശ്യാംകുമാർ അറസ്റ്റ് ചെയ്തത്. ഓണത്തിന് ഹോട്ടലടച്ച് ഉടമസ്ഥൻ നാട്ടിലേക്ക് പോയ സമയത്താണ് മോഷണം. പ്രതിയിൽനിന്ന് മോഷണമുതലുകൾ കണ്ടെടുത്തു. കസബ സി.ഐ ഹരിപ്രസാദി‍​െൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ക്രൈം സ്ക്വാഡ് അംഗങ്ങളായ വിനിഷ്, ആർ. പ്രസാദ്, സജീവൻ, സി.പി.ഒമാരായ അനിൽകുമാർ, എം.വി. വിനോദ്, ഹോംഗാർഡ് നാരായണൻകുട്ടി, ഫിറോസ്, കെ. ജയരാജൻ, എ. ബൈജു, വിപിൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.