Posted On
date_range Updated On
date_range അനധികൃത മദ്യവിൽപന: ഒരാൾ അറസ്റ്റിൽ
ഒറ്റപ്പാലം: വിൽപനക്കായി സൂക്ഷിച്ച 4.7 ലിറ്റർ വിദേശ മദ്യവുമായി മധ്യവയസ്കനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അമ്പലപ്പാറ അറവക്കാട് പടിഞ്ഞാക്കര വീട്ടിൽ ഗംഗാധരൻ എന്ന പൊന്നുവാണ് (55) അറസ്റ്റിലായത്. അറവക്കാട് പരപ്പിൽ തോട് പാലത്തിന് സമീപത്തുനിന്നാണ് ഒറ്റപ്പാലം എക്സൈസ് റേഞ്ച് പ്രിവൻറീവ് ഓഫിസർ കെ. ബഷീർ കുട്ടിയും സംഘവും ഇയാളെ പിടികൂടിയത്. പ്രതിയെ ഒറ്റപ്പാലം കോടതി റിമാൻഡ് ചെയ്തു. പ്രിവൻറീവ് ഓഫിസർ പി. ഹാരിഷ്, സി.ഇ.ഒമാരായ വി.എസ്. ബാബു, പ്രിൻസ് എബ്രഹാം എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പടം: മദ്യവുമായി എക്സൈസ് സംഘത്തിെൻറ പിടിയിലായ ഗംഗാധരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.