നാടുകാണി ചുരത്തിൽ റോഡരികിൽ നിലയുറപ്പിച്ച കൊമ്പൻ ഭീതിപരത്തി

നിലമ്പൂർ: . ആനമറിയിലെ എക്സൈസ്, വാണിജ‍്യനികുതി ചെക്ക്പോസ്റ്റുകൾക്ക് സമീപമാണ് റോഡരികിൽ മണിക്കൂറുകൾ കൊമ്പൻ നിലയുറപ്പിച്ചത്. വ‍്യാഴാഴ്ച വൈകീട്ട് തന്നെ കൊമ്പനടക്കമുള്ള കാട്ടാനക്കൂട്ടം വനം ചെക്ക്പോസ്റ്റിന് സമീപമുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തോടെ കൊമ്പൻ റോഡരികിലെത്തി. കാട്ടുപന മറിച്ചിട്ട് ഇലകൾ തിന്ന് രണ്ട് മണിക്കൂറോളം ഇവിടെ നിലയുറപ്പിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ശരീഫി‍​െൻറ നേതൃത്വത്തിൽ വനപാലകരും വഴിക്കടവ് പൊലീസും സ്ഥലത്തെത്തി യാത്രക്കാർക്ക് ജാഗ്രതനിർദേശം നൽകി. ഉച്ചക്ക് 12.30ഒാടെയാണ് കൊമ്പൻ കാട് കയറിയത്. ഒരാഴ്ചയായി കാട്ടാനക്കൂട്ടത്തെ ആനമറി ജനവാസകേന്ദ്രത്തിന് സമീപം കാണുന്നുണ്ടെങ്കിലും റോഡരികിൽ മണിക്കൂറുകൾ നിലയുറപ്പിക്കുന്നത് ആദ‍്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.