തുമരക്കാവ് വാർഡ് ലീഗ് നിലനിർത്തി

തിരൂർ: തിരൂർ നഗരസഭയിലെ തുമരക്കാവ് വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം. ലീഗിലെ നെടിയിൽ മുസ്തഫ രണ്ട് വോട്ട് ഭൂരിപക്ഷത്തിനാണ് വാർഡ് നിലനിർത്തിയത്. സ്വതന്ത്രനായിട്ടായിരുന്നു മുസ്തഫ മത്സരിച്ചത്. ആകെ പോൾ ചെയ്ത1345 വോട്ടിൽ മുസ്തഫക്ക് 662 വോട്ട് ലഭിച്ചു. സി.പി.എമ്മിലെ കുഞ്ഞിമൊയ്തീൻ എന്ന കുഞ്ഞാപ്പുവിന് 660 വോട്ടും ബി.ജെ.പിയിലെ ജനാർദനന് 23 വോട്ടും ലഭിച്ചു. തിരൂർ നഗരസഭ കാര്യാലയത്തിലായിരുന്നു വോട്ടെണ്ണൽ. Tir G1 winner musthafa: തിരൂർ നഗരസഭ തുമരക്കാവ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ലീഗിലെ നെടിയിൽ മുസ്തഫ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.