Posted On
date_range Updated On
date_range കരിപ്പൂരിൽ ബംഗളൂരുവിമാനം റദ്ദാക്കി
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ സ്പൈസ് െജറ്റിെൻറ ബംഗളൂരു സർവിസ് റദ്ദാക്കി. രാവിലെ 8.40ന് പുറപ്പെടേണ്ടിയിരുന്ന സർവിസാണ് റദ്ദാക്കിയത്. രാവിലെ 8.20ന് ചെന്നൈയിൽനിന്നെത്തുന്ന വിമാനമാണ് ബംഗളൂരുവിലേക്ക് പുറപ്പെടാറുള്ളത്. സാേങ്കതിക തകരാറിനെ തുടർന്ന് ചെന്നൈയിൽനിന്ന് ഇൗ വിമാനം രാവിലെ 11.45നാണ് കരിപ്പൂരിലെത്തിയത്. തുടർന്ന്, 12.10ന് ചെന്നൈയിലേക്ക് തന്നെ തിരിച്ച് സർവിസ് നടത്തുകയായിരുന്നു. സാധാരണ 11.05ന് ബംഗളൂരുവിൽ നിന്നെത്തിയതിന് ശേഷം 11.25നാണ് ചെന്നൈയിലേക്ക് തുടർസർവിസ് നടത്താറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.