മതിയായ സുരക്ഷയില്ലാതെ ഭാരതപ്പുഴയോരം

ഷൊർണൂർ: അവധി ദിനങ്ങളിലും മറ്റും ഭാരതപ്പുഴയിൽ കുളിക്കാനും ഉല്ലസിക്കാനും എത്തുന്നവരുടെ സുരക്ഷ ചോദ്യചിഹ്നമാവുന്നു. ഭാരതപ്പുഴയിൽ ഇരുകരമുട്ടി മണൽ പരപ്പുള്ള, ഷൊർണൂർ കൊച്ചിപ്പാലത്തിനും റെയിൽവേ പാലങ്ങൾക്കുമിടക്കുള്ള ഭാഗത്ത് പുഴയിലിറങ്ങുന്നവരുടെ സുരക്ഷയാണ് ചോദ്യചിഹ്നമായത്. ഇവിടെ പുഴയിലിറങ്ങുന്നവർ കൂടുതലും പുഴയുടെ കിടപ്പിനെക്കുറിച്ച് കൂടുതൽ അറിയാത്തവരാണെന്നത് സംഗതിയുടെ ഗൗരവം കൂട്ടുന്നു. മണൽ പരപ്പിലൂടെ വെളളമൊഴുകുന്നത് കണ്ടാൽ കൂടുതൽ ആഴമുണ്ടാകില്ലെന്ന് കരുതുന്നവരാണ് അപകടത്തിൽ പെടുന്നതിലധികവും. പുഴയിൽ അപകടകരമാം വിധം നിറയെ കയങ്ങളുണ്ടെന്നതാണ്പ്രശ്നം. ഒറ്റ നോട്ടത്തിൽ പുഴയെ അടുത്തറിയാത്തവർക്ക് ഇത് മനസ്സിലാകില്ല. ഇത്തരത്തിൽ നിരവധി പേർ അപകടത്തിൽപെട്ട് മരിച്ചിട്ടുണ്ട്. എന്നിട്ടും അധികൃതർ അപായ സൂചന നൽകുന്ന ഒരു അറിയിപ്പ് ബോർഡ് പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും നൂറുകണക്കിന് ജനങ്ങളാണ് ഇവിടെയെത്തുന്നത്. കിഴക്കൻ മേഖലയിൽ നല്ലമഴ തുടരുന്നതിനാൽ വെള്ളത്തി‍​െൻറ ഒഴുക്കും ശക്‌തമാണ്. ഷൊർണൂർ കൊച്ചിപ്പാലത്തിന് സമീപം പുഴയിലിറങ്ങിയവർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.