'ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകണം'

പുലാപ്പറ്റ: കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടാകണമെന്ന് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി അജിത് കൊല്ലങ്കോട്. ഉമ്മനഴി എ.എൽ.പി സ്കൂളിൽ നടന്ന പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമി, പാർപ്പിടം അടക്കമുള്ള ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളോട് സർക്കാറുകൾ മുഖം തിരിക്കുന്ന സമീപനമാണ് കാണിക്കുന്നത്. സംസ്ഥാന സർക്കാറി‍​െൻറ 'ലൈഫ്' പാർപ്പിട പദ്ധതി കാഴ്ചപ്പാടില്ലാത്തതാണെന്നും അത് നടപ്പാക്കാൻ സർക്കാറിന് ഒട്ടും ആത്മാർഥതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം. നൗഷാദ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് ജാഫർ പത്തിരിപ്പാല, സെക്രട്ടറി ഫാസിൽ അകലൂർ, ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി കെ.എം. സാബിർ അഹ്സൻ എന്നിവർ സംസാരിച്ചു. ഉസ്മാൻ ഒറ്റപ്പാലം, വി. ഖാലിദ്, അബ്ദുൽ ഗനി, കെ.എം. ഇബ്രാഹീം, കെ. ഹസനാർ, കെ.പി. ഇസ്മായിൽ എന്നിവർ സംബന്ധിച്ചു. എ. അമീനുല്ലാഹ് സ്വാഗതവും കെ. മജീദ് നന്ദിയും പറഞ്ഞു. വെൽഫെയർ പാർട്ടി കടമ്പഴിപ്പുറം പഞ്ചായത്ത് കൺവെൻഷൻ ജില്ല സെക്രട്ടറി അജിത് കൊല്ലങ്കോട് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.