ആഫ്രിക്കൻ പായലിനോട്​ പൊരുതാൻ കോൾനില കർഷകരുടെ ജീവിതം ബാക്കി

ബിയ്യം െറഗുലേറ്റർ വഴി കടലിലേക്ക് ഒഴുക്കണമെന്ന് ആവശ്യം ചങ്ങരംകുളം: പൊന്നാനി കോളിലെ പാടശേഖരങ്ങളിലെ പായൽ നീക്കാൻ സംവിധാനം ഒരുക്കണമെന്ന കർഷകരുടെ ആവശ്യം ശക്തമാകുന്നു. രണ്ട് മാസത്തിനകം പുഞ്ചകൃഷി ആരംഭിക്കുന്ന കോളിലാണ് വ്യാപകമായി ആഫ്രിക്കൻ പായലുള്ളത്. തൃശൂർ, മലപ്പുറം ജില്ലകളിലായി 12,000 ഏക്കർ ഉണ്ടെങ്കിലും ഇത്തവണ 7000 ഏക്കറിലാണ് കൃഷി ഇറക്കുക. ഇതിൽ ഭൂരിഭാഗവും പായൽ നിറഞ്ഞുകിടക്കുകയാണ്. പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞതോടെ മുൻവർഷത്തേക്കാൾ കൂടുതൽ പായൽ വ്യാപിച്ചിട്ടുണ്ട്. പായൽ നീക്കി കൃഷി ആരംഭിക്കാൻ ഏറെ അധ്വാനവും പണച്ചെലവും വരും. ട്രാക്ടറും ടില്ലറും ഉപയോഗിച്ച് പാടശേഖരത്തെ കളകൾ ഒഴിവാക്കാമെങ്കിലും യന്ത്രങ്ങൾ ഉപയോഗിച്ച് പായൽ നശിപ്പിക്കാൻ കഴിയില്ല. പായൽ നൂറടി തോട്ടിലൂടെ ബിയ്യം െറഗുലേറ്റർ വഴി കടലിലേക്ക് ഒഴുക്കിവിടണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. തുലാം മഴയിൽ ബിയ്യം െറഗുലേറ്ററിൽ കൂടുതൽ വെള്ളം ശേഖരിച്ച് വേണം പായൽ ഒഴുക്കി വിടാൻ. എല്ലാ പാടശേഖരങ്ങളെയും ബന്ധിപ്പിക്കുന്ന നൂറടി തോട്ടിലേക്ക് പായൽ എത്തിച്ചാൽ െറഗുലേറ്ററി​െൻറ ഷട്ടറുകൾ തുറക്കുന്നതോടെ തോട്ടിൽ ഒഴുക്ക് കൂടുകയും ഒഴുക്കിനൊപ്പം തോട്ടിലെ പായൽ െറഗുലേറ്റർ വഴി കടലിലേക്ക് എത്തുകയും ചെയ്യുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. കടലിലെ ഉപ്പുവെള്ളത്തിൽ പായലുകൾ നശിക്കുന്നതിനാൽ ഇത് സഹായകമാവും. കൃഷി ഇറക്കുന്നതിന് മുമ്പ് ഇൗ സംവിധാനം നടപ്പാക്കുന്നതിന് ജലസേചനം, കൃഷി വകുപ്പുകളുടെ സഹകരണവും സാമ്പത്തിക സഹായവും ആവശ്യമാണെന്നാണ് പൊന്നാനി കോൾ സംരക്ഷണ സമിതി ഭാരവാഹികൾ പറയുന്നത്. ആഫ്രിക്കൻ പായൽ പാടശേഖരത്തുനിന്ന് നീക്കുന്നതിന് കർഷകന് ഏക്കറിന് 6000 രൂപ അധികമായി ചെലവുവരും. നിലം ഒരുക്കിയ പാടശേഖരത്ത് ഞാറ് നടീലിനു മുമ്പ് പായലുകൾ ഒഴിവാക്കണം. കളകൾ വളമായി ഉപയോഗിക്കുമെങ്കിലും പായൽ നെല്ലി​െൻറ വളർച്ച മുരടിപ്പിക്കും. വെള്ളം വറ്റിച്ച പാടശേഖരങ്ങളിൽനിന്ന് തൊഴിലാളികളെ ഉപയോഗിച്ചാണ് പായൽ നീക്കുക. പായൽ നീക്കാൻ പൊന്നാനി കോളിൽ മാത്രം ശരാശരി 20 ലക്ഷം രൂപയാണ് കർഷകർ മാറ്റിവെക്കുന്നത്. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ തൊഴിലുറപ്പ് തൊഴിലാളികളെ കൃഷിപ്പണിക്കായി നൽകുന്നുണ്ടെങ്കിലും ഇഴജന്തുക്കളെ ഭയന്ന് തൊഴിലുറപ്പ് തൊഴിലാളികൾ പായൽ നീക്കാൻ ഇറങ്ങുന്നില്ല. Tir p8 payal പായൽ നിറഞ്ഞ കോൾനിലങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.