ചെർപ്പുളശ്ശേരി: നാടും നഗരവും അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷം വർണാഭമായി. കൃഷ്ണനും ഗോപികമാരും വിവിധ കലാരൂപങ്ങളും വിവിധ വേഷങ്ങളും ശോഭായാത്രകളിൽ അണിനിരന്നു. മഞ്ചക്കല്ല്, നിരപ്പറമ്പ്, പന്നിയംകുറുശ്ശി ഭാഗങ്ങളിൽ നിന്നുള്ള യാത്രകൾ ടൗണിൽ സംഗമിച്ച് മഹാ ശോഭായാത്രയായി അയ്യപ്പൻകാവിൽ സമാപിച്ചു. എഴുവന്തല ഹരിപുരം ക്ഷേത്രത്തിൽ പ്രദേശങ്ങളിൽനിന്നുള്ള യാത്രകൾ സംഗമിച്ചു. മാരായമംഗലം വേങ്ങനാട്ട് ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ ചെത്തല്ലർ രവീന്ദ്രൻ മാസ്റ്റർ പ്രഭാഷണം നടത്തി. തുടർന്ന് സമൂഹാരാധനയും നിറപറ സമർപ്പണവും നടന്നു. വൈകീട്ട് ഉണ്ണിക്കണ്ണന്മാർ അണിനിരന്ന ഘോഷയാത്ര കറോച്ചികൂകാവ് ക്ഷേത്രസന്നിധിയിലെ സ്വീകരണത്തിനുശേഷം ഗ്രാമപ്രദക്ഷിണം ചെയ്തു. ദീപാരാധനയും പ്രസാദ വിതരണവും നടന്നു. പറമ്പത്ത് രാമൻകുട്ടി നായർ, വേണുഗോപാലൻ നായർ, കെഴോപ്രത്തൊടി വാസു, വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി. വീരമംഗലം വൃന്ദാവൻനഗറിലും മാങ്ങോട്, നെല്ലായ, മുണ്ടേക്കോട് ക്ഷേത്രം എന്നിവിടങ്ങളിലും ആഘോഷം നടന്നു. മാരായമംഗലത്ത് നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.