കെട്ടിടോദ്ഘാടനവും ഓണം-ബലിപെരുന്നാൾ ഫെസ്റ്റും ചുങ്കത്തറ: കൈപ്പിനി മുണ്ടപ്പാടം മൈത്രി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിെൻറ കെട്ടിടോദ്ഘാടനവും ഓണം-ബലിപെരുന്നാൾ ഫെസ്റ്റ് ഉദ്ഘാടനവും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ മലപ്പുറം നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ. സലീം നിര്‍വഹിച്ചു. പി.ടി. സക്കീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അദ്ദേഹത്തെയും മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് നേടിയ സി. ബാലഭാസ്കരന്‍, മികച്ച അംഗന്‍വാടി വര്‍ക്കറായി തെരഞ്ഞെടുക്കപ്പെട്ട സി.എം. ബേബി ഗിരിജ എന്നിവരെയും ആദരിച്ചു. യെമാന്തോണി മരക്കാര്‍, ആല്‍പ്പാറ അപ്പുക്കുട്ടന്‍, പുലിക്കുന്നേല്‍ തോമസ് എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ടി. കുഞ്ഞാന്‍, പരപ്പന്‍ ഹംസ, പഞ്ചായത്ത് അംഗങ്ങളായ പറമ്പന്‍ റംലത്ത്, യാമിനി, എം.ആര്‍. ജയചന്ദ്രന്‍, പി.ബി. ഷാജു, വനജ വാസുദേവ്, ബേബി തോമസ്, ജോര്‍ജ്, പൊറ്റയില്‍ അലി, പൊറ്റയില്‍ ഷൗക്കത്ത്, മനു മോഹന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് സ്വീകരണം നല്‍കി എടക്കര: സൗഹാർദ സന്ദേശമുയര്‍ത്തി ശോഭായാത്രക്ക് മുസ്ലിം സഹോദരങ്ങളുടെ സ്വീകരണം. മൂത്തേടം കുറ്റിക്കാട് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരും വഴിക്കടവ് പൂവത്തിപ്പൊയില്‍ ജുമാമസ്ജിദ് കമ്മിറ്റിയുമാണ് ശോഭായാത്രക്ക് സ്വീകരണം നല്‍കി മാതൃകയായത്. പനമ്പറ്റ ധര്‍മശാസ്ത ഭജനമഠത്തിെൻറ ആഭിമുഖ്യത്തില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് കുറ്റിക്കാട് അങ്ങാടിയില്‍ വെച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയത്. ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് പായസം വിതരണം ചെയ്തു. കെ.ടി. ശരീഫ്, കല്ലിങ്ങല്‍ കരീം ഹാജി, സഫീര്‍, ഹാരിസ്, വി.ടി. അന്‍വര്‍, സുബൈര്‍ കൊരമ്പയില്‍, ഷറഫലി, അംജിദ് പാറശേരി, വിജേഷ്, സഫ്വാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൂവത്തിപ്പൊയില്‍ ശ്രീ വ്യാസ ബാലഗോകുലത്തിെൻറ ആഭിമുഖ്യത്തില്‍ നടത്തിയ ഘോഷയാത്രക്ക് മുഹിമ്മാത്തുല്‍ ഇസ്ലാം സംഘം ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. മഹല്ല് പ്രസിഡൻറ് ആലങ്ങാടന്‍ ആലിപ്പ ഹാജി, സി.കെ. അബ്ബാസ് മുസ്ലിയാര്‍, എരഞ്ഞിയില്‍ മുജീബ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.