ശ്രീകൃഷ്ണ ജയന്തി ആഘോഷം

പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ നാമജപം, ഭാഗവതപാരായണം, പ്രസാദ ഊട്ട്, ശോഭായാത്രക്ക് സ്വീകരണം, പ്രസാദവിതരണം, തായമ്പക, കേളി, എഴുന്നള്ളത്ത് എന്നിവ നടന്നു. ക്ഷേത്ര കമ്മിറ്റിയും ബാലഗോകുലവും ചേര്‍ന്ന് നടത്തിയ ചിത്രരചന മത്സരങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഭാരവാഹികളായ മറ്റത്തില്‍ രാധാകൃഷ്ണന്‍, കെ.പി. സുബ്രഹ്മണ്യന്‍, ചക്കനാത്ത് ശശികുമാർ, കരിമ്പില്‍ രാധാകൃഷ്ണന്‍, കളരിക്കല്‍ സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അയ്യപ്പന്‍കുളം, ചുള്ളിയോട്, ചേലോട്, ചെട്ടിപ്പാടം, വട്ടപ്പാടം എന്നിവിടങ്ങളില്‍ നിന്നുള്ള ചെറുശോഭായാത്രകള്‍ പൂക്കോട്ടുംപാടം ഹൈസ്‌കൂള്‍ റോഡ് ജങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ സമാപിച്ചു. പുതിയകളം, പുതിയക്കോട്, ചെറായി, മാമ്പൊയിൽ എന്നിവിടങ്ങില്‍ നിന്നുള്ള ശോഭായാത്രകള്‍ അഞ്ചാംമൈലില്‍ സംഗമിച്ച് പുതിയക്കോട് ക്ഷേത്രത്തില്‍ സമാപിച്ചു. പ്രസാദ വിതരണവും ഉണ്ടായിരുന്നു. കവളമുക്കട്ട, തേള്‍പാറ, പുഞ്ച, പാട്ടക്കരിമ്പ് എന്നിവടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ തേള്‍പാറ അയ്യപ്പക്ഷേത്രത്തില്‍ സമാപിച്ചു. ടി.കെ. കോളനിയില്‍ നിന്നുള്ള ശോഭായാത്ര ടി.കെ. കോളനി ക്ഷേത്രത്തില്‍ സമാപിച്ചു. അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍നിന്നാരംഭിച്ച ശോഭായാത്ര അമരമ്പലം കോവിലകം വിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. പ്രസാദ വിതരണവും നടന്നു. ക്ഷേത്രം പ്രസിഡൻറ് സുരേഷ് കൈപ്രം, സെക്രട്ടറി കെ.ടി. ശ്രീനിവാസൻ, സി. സന്തോഷ് കുമാർ, സി. വേണുഗോപാല്‍, വി. രാധാകൃഷ്ണൻ, എ. മണികണ്ഠന്‍ എന്നിവരും മാതൃസമിതി, കർമ സമിതി അംഗങ്ങളും നേതൃത്വം നല്‍കി. തേള്‍പ്പാറ അയ്യപ്പക്ഷേത്രത്തില്‍ രാവിലെ ഗണപതി ഹോമത്തോടെ ആരംഭിച്ചു. ഭാഗവത പാരായണവും വിശേഷാല്‍പൂജകളും നടത്തി. വൈകീട്ട് നാമജപവും പ്രസാദ വിതരണവും ഉണ്ടായിരുന്നു. മേല്‍ശാന്തി പി. നാരായണന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.