ചുങ്കത്തറ സി.എച്ച്.സി ഡയാലിസിസ് സെൻറര്‍ 16ന് തുറക്കും

നിലമ്പൂര്‍: ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സ്ഥാപിച്ച ഡയാലിസിസ് സ​െൻററി‍​െൻറ ഉദ്ഘാടനം 16ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. പി.വി. അന്‍വര്‍ എം.എൽ.എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ എം.പിമാരായ പി.വി. അബ്ദുല്‍ വഹാബ്, എം.ഐ. ഷാനവാസ്, പി.കെ. ബഷീര്‍ എം.എല്‍.എ, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പി.വി. അൻവർ എം.എൽ.എ നൽകിയതുൾപ്പെടെ നിലവില്‍ എട്ട് ഡയാലിസിസ് യന്ത്രങ്ങളാവിടെയുള്ളത്. ഉദ്ഘാടന ദിവസം എടവണ്ണ സ്വദേശി ഒരു യന്ത്രം കൂടി കൈമാറും. ഒരു ദിവസം രണ്ട് ഷിഫ്റ്റുകളിലായി 16 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനാവും. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ചുങ്കത്തറയിലെയും പരിസരപ്രദേശങ്ങളിലെയും പ്രവാസി സമൂഹം, വ്യാപാരി സംഘടനകൾ, സന്നദ്ധ സംഘടനകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. എം.എൽ.എ ഫണ്ടിൽനിന്ന് 50 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഒരു വര്‍ഷം ഡയാലിസിസ് ചെയ്യാൻ ഒരു കോടി രൂപ ചെലവുവരും. നിലമ്പൂര്‍ ബ്ലോക്ക് പരിധിയിലെ വൃക്കരോഗികള്‍ക്കാണ് ഡയാലിസിസ് സൗകര‍്യം ഉണ്ടാവുക. ചുങ്കത്തറ പഞ്ചായത്തിലെ രോഗികളുടെ ഡയാലിസിസിനുള്ള ചെലവ് പൂർണമായും ചുങ്കത്തറ സഹകരണ ബാങ്ക് വഹിക്കും. മറ്റുള്ളവര്‍ക്കും ഡയാലിസിസ് സൗജന്യമാണ്. ബഹുജനങ്ങളില്‍നിന്നും ഗ്രാമ പഞ്ചായത്തുകളില്‍നിന്നും പണം കണ്ടെത്തും. പഞ്ചായത്തുകളിലെ തനത് ഫണ്ടില്‍നിന്ന് പത്ത് ലക്ഷം വരെ അനുവദിക്കാനുള്ള ഉത്തരവ് തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയിട്ടുണ്ട്. ഡയാലിസിസ് യൂനിറ്റി‍​െൻറ നടത്തിപ്പിന് മരുപ്പച്ചയെന്ന പേരില്‍ ട്രസ്റ്റ് രൂപവത്കരിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചെയര്‍മാനും ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ കൺവീനറും ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അംഗങ്ങളുമാണ്. ഈ ട്രസ്റ്റ് മുഖേനയാണ് ചെലവ് കണ്ടെത്തുക. വാര്‍ത്തസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതൻ, ബ്ലോക്ക് അംഗങ്ങളായ കെ.ടി. കുഞ്ഞാന്‍, പരപ്പൻ ഹംസ, എം.ആര്‍. ജയചന്ദ്രന്‍, എം. സുകുമാരന്‍, എന്‍. അബ്ദുറഹ്മാന്‍, ചുങ്കത്തറ സഹകരണ ബാങ്ക് പ്രസിഡൻറ് എം. താജാ സക്കീര്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.