മേലാറ്റൂർ: പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി റോഹിങ്ക്യൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംഗമവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന മീഡിയ വിങ് കൺവീനർ വി. റഷീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.എം. ജുനൈദ് അധ്യക്ഷത വഹിച്ചു. മേലാറ്റൂർ ടൗൺ മസ്ജിദ് ഇമാം അശ്റഫ് ബദരി പ്രാർഥനക്ക് നേതൃത്വം നല്‍കി. നിയോജക മണ്ഡലം പ്രസിഡൻറ് ടി.ടി. യാസീൻ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പി. മുസ്തഫ, എ.ടി. ഷജീബ്, യു. മുൻഷിർ, പി.കെ. റാസി, അമീൻ ഉനൈസ്, നിഷാജ് ഐലക്കര, ബിശ്റുൽ ഹാഫി, എം.കെ. ജുനൈദ്, എം.എ. സൽമാൻ, ഒ.വി. ജുനൈദ്, പി. ഹിശാം, കെ.കെ. മുനവ്വർ എന്നിവര്‍ സംസാരിച്ചു. പി. ഷമീജ് സ്വാഗതവും കെ. നൗഫൽ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മേലാറ്റൂർ ടൗണിലൂടെ പ്രകടനമായി ചെന്ന് വെള്ളിയാർ പുഴയിൽ കടലാസ് തോണികൾ ഒഴുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.