കാളികാവ് ഭഗവതി ക്ഷേത്രത്തില്‍ അഷ്​ടമിരോഹിണി ആഘോഷം

കാളികാവ്: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കാളികാവ് ഭഗവതി ക്ഷേത്രത്തി​െൻറ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രക്ക് ടൗണില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ശോഭായാത്രയില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്ക് ശീതളപാനീയം നല്‍കി. പി. റിയാസ് ബാബു, പാലോളി റിയാസ്, കൊമ്പന്‍ സൈനുദ്ദീൻ, മിസ്ഫര്‍ബാബു, ജുനൈദ്, രാജന്‍ മാടായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചോക്കാട്: മരുതങ്കാട് അയ്യപ്പ ക്ഷേത്രത്തി​െൻറ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രക്ക് കേളുനായര്‍പടയില്‍ ജനകീയ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം വാര്‍ഡ് അംഗം കെ.എസ്. അന്‍വര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് സുരേന്ദ്രന്‍ നായര്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ഇന്നസ​െൻറ്, രാജീവന്‍ നായര്‍, ശൈജു കുട്ടായി തുടങ്ങിയവര്‍ ശോഭായാത്രക്ക് നേതൃത്വം നല്‍കി. സ്വീകരണത്തിന് പി. മുജീബ്, എം. ഗിരീഷ്, പി. രാധാകൃഷ്ണന്‍, എന്‍. പ്രകാശ്, ശബീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആടുകള്‍ കൂട്ടത്തോടെ ചാവുന്നത് പതിവാകുന്നു കാളികാവ്: ചോക്കാട് മേഖലയില്‍ പലയിടത്തും ആടുകള്‍ ചത്തൊടുങ്ങുന്നത് പതിവാകുന്നു. കൂരിപ്പൊയിലില്‍ പന്തപ്പാടന്‍ റസാഖി​െൻറ ആറ് ആടുകള്‍ കഴിഞ്ഞ ദിവസം കൂട്ടത്തോടെ ചത്തു. ബാക്കി ആടുകള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. ഓണം, പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ശേഷമാണ് ആടുകള്‍ക്ക് അജ്ഞാത രോഗം പിടിപെട്ടത്. വൈറസ് ബാധയാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. രോഗം പിടിപെട്ട് ദിവസങ്ങള്‍ക്കകംതന്നെ ആടുകള്‍ ചത്തൊടുങ്ങി. കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ മൃഗ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ചോക്കാട് പരുത്തിപ്പറ്റയിലെ കളക്കുന്ന് കോളനിയില്‍ താമസിക്കുന്ന ചേനപ്പാടി ആദിവാസികോളനിയിലും ആടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ആടുകള്‍ക്ക് ഉണ്ടാകുന്ന വൈറസ് ബാധക്ക് ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.