കാളികാവ്: മലയോര മേഖലയില്‍ ശ്രീകൃഷ്ണജയന്തി ഭക്ത്യാദരപൂർവം ആഘോഷിച്ചു. കാളികാവ് ഭഗവതി ക്ഷേത്രത്തില്‍ വിഷ്ണുസഹസ്രനാമ അര്‍ച്ചന, ഉദയാസ്തമന പൂജ, ഭക്തി പ്രഭാഷണം, പ്രസാദമൂട്ട് എന്നിവ നടന്നു. വൈകീട്ട് ഭഗവതി ക്ഷേത്ര പരിസരത്തുനിന്ന് തുടങ്ങിയ ശോഭായാത്രയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. അടക്കാകുണ്ട് പാറശ്ശേരി ഭജന മഠം, കുണ്ട് ലാംപാടം എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രയും കാളികാവില്‍ സംഗമിച്ചു. ആഘോഷങ്ങള്‍ക്ക് കാളികാവ് ഭഗവതി ക്ഷേത്ര സമിതി ഭാരവഹികളായ ജി. ചന്ദ്രശേഖരപ്പണിക്കർ, പി.വി. അപ്പുണ്ണി നായര്‍, കെ.വി. രാധാകൃഷ്ണന്‍, എസ്.കെ. ശശികുമാര്‍, എസ്.കെ. ജയദേവന്‍, ടി. ദിവാകരന്‍, എം.സി. ബാബു, ഒ.കെ. ബിജു, തങ്കമണി വാരസ്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.