ഒഴുക്കിൽപ്പെട്ട വിദ്യാർഥികളെ രക്ഷിച്ച എട്ടാം ക്ലാസുകാരനെ ആദരിച്ചു

കീഴുപറമ്പ്: ചാലിയാറിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥികളെ രക്ഷിച്ച എട്ടാം ക്ലാസ് വിദ്യാർഥി ശിഖിലിനെ വെൽഫെയർ പാർട്ടി കീഴുപറമ്പ് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ശിഖിലി​െൻറയും സഹോദര‍​െൻറയും ട്യൂഷൻ ഫീസ് മുഴുവൻ നൽകാനും തീരുമാനിച്ചു. കെ.സി. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി നാസിർ കീഴുപറമ്പ് മൊെമേൻറായും ക്യാഷ് അവാർഡും നൽകി. കെ.കെ. ഹഫീസ്, പി.കെ. മുസ്തഫ, അനീസ് ഗ്രെസ്, കെ.കെ. റഷീദ്, മുസ്തഫ വാലില്ലാപ്പുഴ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.