എം.പിമാരുടെ യാത്രാചെലവ്​: ചാനലി​േൻറത്​ വ്യാജ കണക്കെന്ന്​ എം.ബി. രാജേഷ്​

ചാനലിേൻറത് വ്യാജ കണക്കെന്ന് എം.ബി. രാജേഷ് കോഴിക്കോട്: കേരള എം.പിമാരുടെ യാത്രാചെലവ് സംബന്ധിച്ച് ടൈംസ് നൗ ചാനൽ നൽകിയത് വ്യാജ കണക്കാണെന്ന് എം.ബി. രാജേഷ് എം.പി. യഥാർഥത്തിൽ ഉള്ളതി​െൻറ അഞ്ചിരട്ടിയോളം വർധിപ്പിച്ച് കാണിച്ച കണക്കുകൾ ദുരുദ്ദേശ്യപരവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ത​െൻറ യാത്രയുടെ യഥാർഥചെലവുകൾ രാജേഷ് ഫേസ്ബുക്കിൽ വിശദീകരിച്ചു. കേന്ദ്രസർക്കാറിൽനിന്നും കേന്ദ്ര പൊതുമേഖലസ്ഥാപനങ്ങളിൽനിന്നും മൂന്നുവർഷം ചാനലിന് എത്ര തുക പരസ്യവരുമാനമായി ലഭിച്ചെന്ന് വിശദീകരണക്കുറിപ്പി​െൻറ അവസാനം ചോദിച്ച രാജേഷ്, അതും നികുതിദായക​െൻറ പണമാണെന്ന് ഒാർമിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.