സിംഗപ്പൂരിൽനിന്ന് അവരെത്തി, പിതാവിെൻറ കുടുംബവേരുകൾ തേടി

തിരൂർ: തേടിയെത്തിയ തറവാട്ടുമുറ്റത്ത് പന്തലും ആരവവും കണ്ടപ്പോൾ അവരൊന്ന് അമ്പരന്നു. മുഖപരിചയമില്ലാത്ത മൂന്ന് സ്ത്രീകൾ കയറിയെത്തിയപ്പോൾ വീട്ടിലുള്ളവർക്കും അമ്പരപ്പ്. ഒടുവിൽ രക്തബന്ധങ്ങൾ തിരിച്ചറിഞ്ഞപ്പോൾ തറവാട്ടുമുറ്റത്തെ വിവാഹ പന്തലിൽ സന്തോഷത്തി​െൻറ കുരവ മുഴങ്ങി. അര നൂറ്റാണ്ട് മുമ്പ് അറ്റുപോയ കുടുംബ വേരുകൾ തേടിയുള്ള സിംഗപ്പൂർ കുടുംബത്തി​െൻറ യാത്രക്കാണ് തറവാട്ടിലെ ചെറുമകളുടെ വിവാഹ ദിവസത്തിൽ ശുഭാന്ത്യമായത്. തിരൂർ തൃക്കണ്ടിയൂരിലെ വടക്കേപ്പാട്ട് വീട്ടിലായിരുന്നു പതിറ്റാണ്ടുകൾക്ക് ശേഷമുള്ള സമാഗമം. ഏറെ കാലത്തെ അലച്ചിലിനൊടുവിൽ തറവാടു വീട് കണ്ടെത്തിയപ്പോൾ ഒത്തുലഭിച്ചത് കുടുംബാംഗങ്ങളെ മുഴുവനും. സിംഗപ്പൂർ സ്വദേശി സരസ്വതിക്കും കുടുംബത്തിനുമാണ് തിരൂർ തൃക്കണ്ടിയൂരിലെ വടക്കേപ്പാട്ട് വീട്ടിൽ പുനർസമാഗമം സാധ്യമായത്. കയറിവന്ന ദിവസം തറവാട്ടുവീട്ടിൽ ചെറുമകളുടെ വിവാഹമായതിനാൽ വേരറ്റ മുഴുവൻ കുടുംബ കണ്ണികെളയും കൺകുളിർക്കെ കാണാനായി സരസ്വതിക്ക്. തൃക്കണ്ടിയൂർ വടക്കേപ്പാട്ട് കൃഷ്ണൻ നായർ 1923ലാണ് ജോലിയാവശ്യാർഥം സിംഗപ്പൂരിലേക്ക് നാടുവിട്ടത്. ഇടക്ക് 1969ൽ തൃക്കണ്ടിയൂരിൽ വന്നുമടങ്ങിയ അദ്ദേഹം പിന്നീട് കുടുംബവുമായി ബന്ധപ്പെട്ടില്ല. വിവാഹമുൾെപ്പടെ സിംഗപ്പൂരിലായിരുന്നു. ഭാര്യ ഗംഗക്കും മക്കളായ സരസ്വതി, മംഗള ലക്ഷ്മി, കാളിദാസ് എന്നിവർക്കും പിതാവി​െൻറ തറവാടിനെ കുറിച്ചുള്ള അറിവ് കഥകളിൽ മാത്രം. മകൾ സരസ്വതി അവിടെ അധ്യാപികയാണ്. ദൊരൈസാമിയെന്ന സിംഗപ്പൂർ സ്വദേശിയുമായി വിവാഹം. ഇവർക്ക് പിറന്ന ശാരദ ദേവി, ഗീത എന്നീ മക്കൾ വളർന്നതോടെ മുത്തച്ഛ​െൻറ കുടുംബവേരുകൾ കണ്ടെത്താൻ ആഗ്രഹം തോന്നി. പഴയ കാലത്ത് കൃഷ്ണൻ നായർക്ക് ബന്ധുക്കൾ അയച്ച ടെലിഗ്രാമുകൾ അന്വേഷണ വഴിയിൽ വെളിച്ചമായി. വടക്കേപ്പാട്ട് എന്ന വിലാസം മനസ്സിലാക്കി കേരളത്തിലെ തങ്ങളുടെ തറവാടിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഒടുവിൽ കോഴിക്കോട് സ്വദേശിയിൽനിന്ന് തൃക്കണ്ടിയൂരിലെ തറവാടിനെ കുറിച്ച് മനസ്സിലാക്കുകയും കേരളത്തിലേക്ക് വിമാനം കയറുകയുമായിരുന്നു. തറവാട്ടിലെ ചെറുമകളുടെ വിവാഹദിനത്തിൽ അരനൂറ്റാണ്ടിന് ശേഷമുള്ള കുടുംബസംഗമം വിവാഹത്തിനെത്തിയവർക്ക് ഇരട്ടിമധുരം നൽകുന്നതായി. കൃഷ്ണൻ നായരുടെ സഹോദരി ഇന്ദിരാദേവിയുടെ ചെറുമകൾ രേഷ്മയുടെ വിവാഹത്തിലാണ് ഈ സിംഗപ്പൂർ കുടുംബത്തിന് പങ്കാളിയാവാൻ കഴിഞ്ഞത്. റിട്ട. അധ്യാപികയാണ് സരസ്വതി. മക്കളായ ശാരദാദേവി കോളജ് ജീവനക്കാരിയും ഗീത സ്കൂൾ പ്രിൻസിപ്പലുമാണ്. കേരളത്തെ കുറിച്ച് വായിച്ച അറിവുണ്ടായിരുന്ന തങ്ങൾക്ക് കേരളത്തിൽ ബന്ധുക്കളുണ്ടെന്ന് അറിഞ്ഞതോടെ ഏതു വിധേനയും കണ്ടെത്തി ബന്ധുക്കളുടെ അടുത്തെത്തണമെന്ന ആഗ്രഹമായിരുന്നുവെന്നും തങ്ങളുടെ സഹോദരിയുടെ വിവാഹത്തിന് എത്താൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും ഇരുവരും പറഞ്ഞു. photo: tir mw18 ശാരദാദേവിയും മക്കളും തൃക്കണ്ടിയൂരിലെ തറവാട്ടുവീട്ടിൽ വധു രേഷ്മക്കൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.