അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്നിൽ പതിവായ കാട്ടാനശല്യം ചളവയിലും. അഞ്ച് മാസത്തെ ഇടവേളക്ക് ശേഷമെത്തിയ ആനകൾ മഠത്തൊടി നാസർ ഹാജിയുടെ ഏതാനും മാസം പ്രായമായ 350 റബർ തൈകളും കൊഴിഞ്ഞുപോക്കിൻ കൃഷ്ണെൻറ 15 തെങ്ങിൻ തൈകളം 18 റബർ തൈകളും വാഴയും നശിപ്പിച്ചു. വനംവകുപ്പ് സ്ഥാപിച്ച സോളാർ വേലി തകർത്താണ് കൃഷിസ്ഥലങ്ങളിലേക്ക് ആനകളെത്തിയത്. ജനവാസകേന്ദ്രത്തിലേക്ക് ആനകളിറങ്ങിയത് പ്രദേശത്തെ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഈ ഭാഗങ്ങളിൽ തെരുവുവിളക്കുകൾ ഒന്നും പ്രവർത്തിക്കാത്തതും വനംവകുപ്പിെൻറ പ്രതിരോധ പ്രവർത്തനമില്ലായ്മയും ആനകൾക്ക് വിഹരിക്കാൻ സഹായകമായി. അലനല്ലൂർ കേരളോത്സവം: അപേക്ഷകൾ 11 വരെ അലനല്ലൂർ: പഞ്ചായത്ത് കേരളോത്സവത്തിൽ പങ്കെടുക്കുന്നവർ അപേക്ഷകൾ 11ന് അഞ്ചുവരെ പഞ്ചായത്ത് ഓഫിസിൽ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് പഞ്ചായത്തിൽ ഫ്രണ്ട് ഓഫിസിൽ ബന്ധപ്പെടണം. --------------------------------------------------- കനിവ് കർക്കിടാംകുന്നിന് ആസ്ഥാനമുയരുന്നു അലനല്ലൂർ: കർക്കിടാംകുന്ന് കനിവിെൻറ ആസ്ഥാനമന്ദിര നിർമാണത്തിന് തുടക്കമായി. പാലിയേറ്റിവ് ക്ലിനിക്, അഗതിമന്ദിരം, കോൺഫറൻസ് ഹാൾ എന്നിവയുൾപ്പെടുന്ന കെട്ടിട സമുച്ചയത്തിെൻറ നിർമാണ പ്രവൃത്തിയുടെ ഉദ്‌ഘാടനം ആലുങ്ങൽ കനിവ് സൈറ്റിൽ മങ്കട കോവിലകം തമ്പുരാൻ കൃഷ്ണകുമാര വർമരാജ നിർവഹിച്ചു. കനിവ് നിർമാണ കമ്മിറ്റി ചെയർമാൻ പി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഏകദേശം 55 ലക്ഷം രൂപ നിർമാണ ചെലവ് വരുന്ന മൂന്നുനില കെട്ടിടത്തിെൻറ നിർമാണപ്രവൃത്തി ആറുമാസംകൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കെട്ടിട നിർമാണഫണ്ട് കണ്ടെത്താനായി അഖിലേന്ത്യ സെവൻസ് ക്ലബ് ഫുട്ബാൾ ടൂർണമെൻറ് നടത്തിയിരുന്നു. ഇതിൽനിന്ന് ലാഭവിഹിതമായി ലഭിച്ച 12 ലക്ഷം രൂപക്ക് പുറമെയുള്ള തുക നാട്ടിലെ ഉദാരമതികളിൽനിന്ന് സംഭാവനയായി പിരിച്ചെടുക്കാനാണ് കനിവ് കമ്മിറ്റിയുടെ തീരുമാനം. ഉദ്ഘാടന ചടങ്ങിൽ അലനല്ലൂർ ഗ്രാമപഞ്ചായത് വൈസ് പ്രസിഡൻറ് മെഹർബാൻ ടീച്ചർ, വാർഡ് അംഗം കെ. രാധാകൃഷ്ണൻ, ചന്ദ്രശേഖര വർമരാജ, കെ. മുഹമ്മദ് അഷറഫ്, പി.പി.കെ. അബ്ദുറഹ്മാൻ, പി.സി. മുഹമ്മദ് മാസ്റ്റർ, ഇസ്മായിൽ ഹാജി എന്നിവർ സംസാരിച്ചു. ഫോട്ടോ: -കനിവ് കർക്കിടാംകുന്നിെൻറ ആസ്ഥാനമന്ദിര നിർമാണോദ്ഘാടനം മങ്കട കോവിലകം തമ്പുരാൻ കൃഷ്ണകുമാര വർമരാജ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.