നാടുകാണി ചുരത്തിൽ രാത്രി മണ്ണിടിച്ചിൽ; നിരവധി വാഹനങ്ങൾ കുടുങ്ങി

നാടുകാണി ചുരത്തിെല മണ്ണിടിച്ചിൽ; നിരവധി വാഹനങ്ങൾ കുടുങ്ങി കൂറ്റൻ പാറക്കല്ലുകളും മരങ്ങളും റോഡിൽ വീണു നിലമ്പൂർ: കേരള--തമിഴ്നാട് അതിർത്തിയിൽ നാടുകാണി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. വ‍്യാഴാഴ്ച രാത്രി 7.15ഓടെ തമിഴ്നാടി‍​െൻറ പരിധിയിലാണ് സംഭവം. കഴിഞ്ഞദിവസം മണ്ണിടിച്ചിലുണ്ടായ ചെറിയ കല്ലളയിലാണ് മൂന്നാം തവണയും മണ്ണിടിഞ്ഞത്. 200 അടിയോളം ഉയരത്തിൽനിന്ന് റോഡിലേക്ക് കൂറ്റൻ പാറക്കല്ലുകളും മരങ്ങളും വീണു. ആഗസ്റ്റ് 30ന് മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് അവശേഷിച്ചിരുന്ന കൂറ്റൻ പാറക്കല്ലുകളാണ് ഇടിഞ്ഞു വീണത്. 60 ഡിഗ്രിയോളം ചരിവുള്ള ഭാഗമാണിത്. ഇരുഭാഗത്തുനിന്നും വന്ന നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. തമിഴ്നാട് ഹൈവേ വിഭാഗവും ഗൂഡല്ലൂർ ഫയർഫോഴ്സും ദേവാല പൊലീസും രാത്രി എേട്ടാടെ സ്ഥലെത്തത്തിയെങ്കിലും കനത്ത മഴ മൂലം തടസ്സം നീക്കാനായില്ല. ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മടക്കി അയക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് തമിഴ്നാട് പൊലീസ് ക‍്യാമ്പ് ചെയ്യുന്നുണ്ട്. വഴിക്കടവ് പൊലീസും വനം വകുപ്പും വഴിക്കടവിൽ വാഹനങ്ങൾക്ക് ജാഗ്രത നിർദേശം നൽകുന്നുണ്ട്. ഓണം--പെരുന്നാൾ അവധി ദിനങ്ങളിൽ തമിഴ്നാട്ടിൽ വിനോദ സഞ്ചാരത്തിന് പോയി മടങ്ങുന്ന കേരളത്തിലേക്കുള്ള വാഹനങ്ങൾ നാടുകാണി--മേപ്പാടി--കൽപ്പറ്റ--താമരശ്ശേരി വഴി തിരിച്ചുവിടുകയാണ്. ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോവാൻ കഴിയാത്ത രീതിയിൽ ചുരം റോഡ് തടസ്സപ്പെട്ടിരിക്കുകയാണ്. പ്രദേശത്ത് തുടർച്ചയായി പെയ്ത ശക്തമായ മഴക്ക് ബുധനാഴ്ച കുറവുണ്ടായിരുന്നെങ്കിലും വ‍്യാഴാഴ്ച ഉച്ചയോടെ വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു. ചുരം മേഖലയിൽ മണ്ണിടിച്ചിലിന് സാധ‍്യതയുണ്ടെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞദിവസം തമിഴ്നാട് ഹൈവേ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. പടം:4- നാടുകാണി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡിൽ പതിച്ച കല്ലുകൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.