സാമ്പത്തിക സഹായം കൈമാറി

പുലാമന്തോൾ: കട്ടുപ്പാറ കണ്ടപ്പത്ത് നൂർ മുഹമ്മദി​െൻറ കുടുംബത്തിന് ജിദ്ദ നവോദയ വേദിയുടെ സാമ്പത്തിക സഹായം സി.പി.എം ജില്ല സെക്രട്ടറി പി.പി. വാസുദേവൻ കൈമാറി. 40 വർഷമായി സൗദിയിൽ ജോലി ചെയ്യുകയായിരുന്ന കട്ടുപ്പാറ സ്വദേശി കണ്ടപ്പത്ത് നൂർ മുഹമ്മദ് കഴിഞ്ഞ ജൂലൈ 25ന് ജിദ്ദയിൽ മരണപ്പെടുകയായിരുന്നു. അദ്ദേഹത്തി​െൻറ കുടുംബത്തിനുള്ള ജിദ്ദ നവോദയ വേദിയുടെ സാമ്പത്തിക സഹായമാണ് ബുധനാഴ്ച കൈമാറിയത്. വി. ശശികുമാർ, എൻ.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, വി. രാജേന്ദ്രൻ, കെ.പി. രമണൻ, കെ.പി. മൊയ്തീൻ കുട്ടി, സുനീർ മോങ്ങം, ജിദ്ദ നവോദയ സി.സി അംഗം മുജീബ് പൂന്താനം, ഉമ്മർ പട്ടാമ്പി, മുൻ സി.സി അംഗം ബഷീർ ബംഗ്ലാവിൽ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.