ഉപതെരഞ്ഞെടുപ്പ്: തുമരക്കാവിൽ വോട്ടലച്ചിൽ

തിരൂർ: ഇരുമുന്നണികൾക്കും നിർണായകയമായ തുമരക്കാവ് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പ്രചാരണം കൊഴുക്കുന്നു. ഇടത്-വലത് മുന്നണികൾ പ്രചാരണം ഊർജിതമാക്കിയതോടെ ഓണത്തിരക്കിലും സ്ഥാനാർഥികൾ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ്. ഗൃഹസന്ദർശനമാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്. രണ്ടാം ഘട്ടമായി കുടുംബ യോഗങ്ങളിലേക്ക് കടക്കും. പൊതുയോഗവും തീരുമാനിച്ചിട്ടുണ്ട്. സ്വതന്ത്രനായതിനാൽ ലീഗ് സ്ഥാനാർഥി നെടിയിൽ മുസ്തഫ തെരഞ്ഞെടുപ്പ് ചിഹ്നമായ കുട കൂടി പരിചയപ്പെടുത്തിയാണ് മടങ്ങുന്നത്. വാർഡിലെ വികസനമാണ് ഇരുമുന്നണികളും ഉയർത്തിക്കാട്ടുന്നത്. മരണപ്പെട്ട മുൻ കൗൺസിലർ മുഹമ്മദ് മൂപ്പ‍​െൻറ കൂടി ഫോട്ടോകൾ ഉൾപ്പെടുത്തിയാണ് മുസ്തഫയുടെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. നേരത്തേ വാർഡിൽ കൗൺസിലറായിരുന്ന വേളയിൽ നടത്തിയ പ്രവർത്തനങ്ങളാണ് എൽ.ഡി.എഫിനായി മത്സരിക്കുന്ന സി.പി.എമ്മിലെ കുഞ്ഞാപ്പു എന്ന കുഞ്ഞിമൊയ്തീൻ അവതരിപ്പിക്കുന്നത്. കുഞ്ഞിമൊയ്തീ​െൻറ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഞായറാഴ്ച പ്രവർത്തനം തുടങ്ങി. നഗരസഭ അധ്യക്ഷൻ അഡ്വ. എസ്. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സ്ഥാനാർഥി മറ്റൊരു വാർഡിലെ ആളായതിനാൽ പ്രചാരണ രംഗത്ത് വലിയ ഓളമില്ല. വാർഡിൽ നാമമാത്രമായ സ്വാധീനമാണ് ബി.ജെ.പിക്കുള്ളത്. അതിനാൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് സമീപ വാർഡുകളിലെ പ്രവർത്തകരെയാണ് ഉപയോഗിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.