വണ്ടൂർ: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വളൻറിയർമാരുടെ ഇത്തവണത്തെ ഓണം, -ബലിപെരുന്നാൾ ആഘോഷം വേറിട്ടതായി. കരിമ്പന്‍തൊടിയിലെ ആദിവാസി കുടുംബങ്ങളോടൊപ്പമായിരുന്നു ഇവരുടെ ആഘോഷം. പലവ്യഞ്ജനങ്ങളടങ്ങിയ ഓണക്കിറ്റുകളുമായാണ് അധ്യാപകരും വിദ്യാർഥികളും കരിമ്പന്‍തൊടിയിലെ പണിയന്‍ കോളനിയിലെത്തിയത്. പഞ്ചായത്ത് അംഗം കെ.ആർ. ഷീല മൂപ്പന്‍ ബാലന് ഓണക്കിറ്റ് നല്‍കി ഉദ്‌ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ എ. ബേനസീർ, ലീഡർമാരായ പി.എം. നജിദ, സി. ജിൻസി, അധ്യാപകരായ കെ.കെ. സുരേഷ്, ഒ. വിനോദ്, കെ. മുനീര്‍ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.