ഓണവും പെരുന്നാളും ഹരിതാഭമാക്കാം ^കലക്ടർ

ഓണവും പെരുന്നാളും ഹരിതാഭമാക്കാം -കലക്ടർ മലപ്പുറം: ഓണവും ബലിപെരുന്നാളും ഒരുമിച്ചെത്തുകയാണ്. ആഘോഷക്കാലങ്ങളിൽ ഷോപ്പിങ്ങിന് കൂടുതൽ പ്രാധാന്യം കൽപിക്കുന്നവരാണ് മലയാളികൾ. കേരളീയരുടെ ഓണക്കോടിയും പെരുന്നാൾകോടിയും പ്രസിദ്ധമാണ്. ഷോപ്പിങ്ങി​െൻറ ഭാഗമായി പ്ലാസ്റ്റിക്ക് സഞ്ചികളും മറ്റും നമ്മുടെ വീടുകളിൽ എത്താതെ നോക്കണമെന്ന് കലക്ടർ അമിത് മീണ പറഞ്ഞു. ഇക്കഴിഞ്ഞ റമദാൻ / പെരുന്നാൾ സീസണിലും നോമ്പുതുറയിലും വിവിധ ഉത്സവങ്ങളിലും ഗ്രീൻ േപ്രാട്ടോകോളിനെ രണ്ടു കൈയും നീട്ടി സ്വീകരിച്ച അനുഭവവും മലപ്പുറത്തുകാർക്കുണ്ട്. എല്ലാവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ- തിരുവോണ ആശംസകൾ നേരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.