ദേശീയപാതയിൽ 200 ചാക്ക്​ അറവുമാലിന്യം തള്ളി

ചേലേമ്പ്ര: പകർച്ചവ്യാധികൾക്ക് തടയിടാൻ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും ശ്രമിക്കുേമ്പാൾ മലിന്യം തള്ളുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് കെട്ടിടത്തി​െൻറ വിളിപ്പാടകലെ ദേശീയപാതയോരത്ത് 200ലധികം ചാക്ക് അറവുമാലിന്യമാണ് തള്ളിയത്. ഇടിമുഴിക്കൽ തിരുവങ്ങാട്ട് അയ്യപ്പക്ഷേത്രത്തിന് സമീപം ഇരുട്ടി​െൻറ മറവിലാണ് സംഭവം. ദിവസങ്ങൾ പഴക്കമുള്ള മലിന്യമായതിനാൽ ദുർഗന്ധം വമിച്ചിരുന്നു. വിവരമറിഞ്ഞ് തേഞ്ഞിപ്പലം പൊലീസും പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ പി. ഗിരീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബോബി, ഷെമീർ എന്നിവരുടെ നേതൃത്വത്തിൽ ബ്ലീച്ചിങ് പൗഡർ, ഫെനോയിൽ എന്നിവ ഉപയോഗിച്ച് അണുനാശനം നടത്തി. 25 കിലോഗ്രാം ബ്ലീച്ചിങ് പൗഡറും അഞ്ച് ലിറ്റർ ഫെനോയിലും ഉപയോഗിച്ചതോടെയാണ് ദുർഗന്ധം കെട്ടടങ്ങിയത്‌. രാത്രിയോടെ പഞ്ചായത്ത് ത്തധികൃതർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യം കുഴിച്ചുമൂടി. നേരത്തെയും പരിസര പ്രദേശങ്ങളിൽ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഫോട്ടോ. ഇടിമുഴിക്കലിന് സമീപം ദേശീയപാതയോരത്ത് തള്ളിയ അറവുമാലിന്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.