ആലത്തൂർ: അയൽവാസിയുമായി വഴക്കിനിടെ കൊല്ലപ്പെട്ട ബദറുദ്ദീെൻറ (53) മരണകാരണം അടിയും ചവിട്ടുമേറ്റതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പഴമ്പാലക്കോട് സ്വദേശി റാഷിദിനെ (24) അറസ്റ്റ് ചെയ്തു. ആലത്തൂർ സി.ഐ എലിസബത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മകളുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. വഴക്കിനിടെ റാഷിദിെൻറ മർദനമേറ്റ് കുഴഞ്ഞുവീണ ബദറുദ്ദീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എ.എസ്.ഐ അബ്ദുറഹ്മാൻ, സീനിയർ സി.പി.ഒ രാമസ്വാമി, സി.പി.ഒമാരായ കൃഷ്ണദാസ്, പ്രദീപ് എന്നിവരാണ് കേസന്വേഷിച്ചത്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.