തിരൂർക്കാട്:- അങ്ങാടിപ്പുറം പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ പുളിയില കുളം സംരക്ഷിക്കുന്നതിെൻറ ഭാഗമായി പ്രദേശത്തെ പന്ത്രണ്ടോളം ക്ലബുകളുടെ കൂട്ടായ്മ 'യുവജന വേദി-2017' എന്ന പേരിൽ സംഘടിപ്പിച്ചു. അങ്ങാടിപ്പുറം പഞ്ചായത്തംഗം ഷബീർ കറുമൂക്കിൽ ഫ്ലാഗ് ഓഫ് ചെയ്തു. സമ്മാനദാന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് ഒ. കേശവൻ ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുന്നത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം പത്മജ, വാർഡ് മെംബർമാരായ റഹീന, വാക്കയിൽ സക്കീർ, ഷബീർ കറുമൂക്കിൽ, സി.എച്ച്. സലീം മാസ്റ്റർ, ഷമീൽ മാസ്റ്റർ, നസീർ മാസ്റ്റർ, ഷിനോജ് മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹാഷിർ, ചിങ്ങത്ത് സിദ്ദീഖ്, റഫീഖ് മാനു, കുന്നത്ത് റഷീദ് ബാബു, കെ.ടി. ഷഫീഖ്, നൗഫൽ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ യാസിർ തോണിക്കര നന്ദി പറഞ്ഞു. കലാകായിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഷമീൽ മാസ്റ്റർ, വഹാബ് വാവ, മുനീർ മാസ്റ്റർ, ഷിബിൻ അപ്പൂട്ടി, നാജിയ നസ്റിൻ എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.