ഇരുപത് കോടിയുടെ ഹഷീഷ്​: മൂന്നുപേർ കൂടി പിടിയിൽ

ഇരുപത് കോടിയുടെ ഹഷീഷ്: മൂന്നുപേർ കൂടി പിടിയിൽ തൊടുപുഴ: ഇരുപത് കോടിയോളം രൂപ വിലമതിക്കുന്ന പതിനേഴരകിലോ ഹഷീഷ് ഓയിൽ പിടികൂടിയ കേസിൽ മൂന്നുപേർ കൂടി പിടിയിൽ. നെടുങ്കണ്ടം മഞ്ഞപ്പെട്ടി വെട്ടിക്കാട്ടിൽ ജോബിൻ (23), മഞ്ഞപ്പാറ നെടുമ്പള്ളിയിൽ അനന്ദു (21), തങ്കമണി ഉദയഗിരി പെരുമ്പ്രായിൽ രഞ്ജിത്ത് (30) എന്നിവരെയാണ് നെടുങ്കണ്ടത്തുനിന്ന് അന്വേഷണസംഘം പിടികൂടിയത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം പത്തായി. ആഗസ്റ്റ് 20നാണ് കഞ്ചാവുമായി അഭിഭാഷകൻ ഉൾെപ്പടെ മൂന്നുപേർ പിടിയിലായത്. സെപ്റ്റംബർ രണ്ടിന് പ്രധാന പ്രതി അബിൻ ദിവാകരനും കുടുങ്ങി. ഇയാളിൽനിന്ന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് മൂന്നുപേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ജോബിൻ, അനന്ദു എന്നിവർ ഹഷീഷ് ഓയിൽ നിർമാണത്തിനായി അബിൻ ദിവാകര​െൻറ നിർദേശപ്രകാരം ആന്ധ്രയിൽ എത്തുകയായിരുന്നു. അഞ്ചു ലിറ്റർ ഹഷീഷ് ഓയിൽ ഉണ്ടാക്കിയാൽ നിർമിക്കുന്നവർക്ക് ഒരു ലിറ്റർ എടുക്കാമെന്നതാണ് ഇവരെ ഇവിടെ എത്തിച്ചതെന്ന് പൊലീസ് പറയുന്നു. രഞ്ജിത്താണ് ഹഷീഷ് ഓയിൽ നിർമിക്കാനുള്ള യന്ത്രം തയാറാക്കി നൽകിയത്. ഇത് ഇവിടെനിന്ന് കാർ മാർഗം ആലുവയിലും തുടർന്ന് ട്രെയിനിൽ വിശാഖപട്ടണത്തും അവിടെനിന്ന് ബസിൽ ധാരാക്കോണ്ടയിലും എത്തിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.