കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ പരിപാടികളുടെ സമാപനം നാളെ

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂനിയൻ 2017​െൻറ പരിപാടികളുടെ സമാപനം ചേളന്നൂര്‍ എസ്.എന്‍ കോളജില്‍ തിങ്കളാഴ്ച നടക്കുമെന്ന് യൂനിയന്‍ ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സോണല്‍ കലോത്സവങ്ങള്‍, ഇൻറര്‍സോണ്‍ കലോത്സവം, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ചലച്ചിത്രോത്സവങ്ങള്‍, പ്രതിഷേധ സദസ്സുകള്‍, കലാജാഥകള്‍, ലഹരിവിരുദ്ധ സെമിനാറുകള്‍, സ്റ്റുഡൻറ്സ് കാര്‍ണിവെല്‍, ബീച്ച് ഫുട്ബാള്‍, സ്റ്റുഡൻറ്സ് പാര്‍ലമ​െൻറ് തുടങ്ങി വിവിധ പരിപാടികൾ വിജയകരമായി നടത്താൻ യൂനിയനു സാധിച്ചുെവന്ന് ഭാരവാഹികൾ പറഞ്ഞു. ചെയര്‍മാന്‍ ശരത് പ്രസാദ്, ജനറല്‍ സെക്രട്ടറി എ.എന്‍. നീരജ്, ഭാരവാഹികളായ ഇ.എം. സജിത, മുഹമ്മദ് ഷിറിന്‍, ലിേൻറ ജോസഫ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.