കോണ്‍ടാക്ട് ക്ലാസ്

എടപ്പാള്‍: എടപ്പാള്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ സ​െൻററായി ലഭിച്ച പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുള്ള 28ന് രാവിലെ 9.30ന് നടക്കും. വിദ്യാർഥികള്‍ മെമ്മോ കാര്‍ഡോ, ഹാള്‍ ടിക്കറ്റോ കൊണ്ടുവരണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. എടപ്പാള്‍: എസ്.വൈ.എസ് കാലടി പള്ളിപ്പടി യൂനിറ്റ് സമ്മേളനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഹസ്സന്‍ നെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. എടപ്പാൾ സാന്ത്വനം മെഡിക്കൽ സ​െൻററി​െൻറ സഹകരണത്തോെടയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എടപ്പാൾ: വാഹനാപകടങ്ങള്‍ കുറക്കുന്നതിന് പദ്ധതികൾ തയാറാക്കാൻ റാഫി​െൻറ രാപ്പകൽ വാഹന സർവേക്ക് എടപ്പാളിൽ തുടക്കമായി. തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന ഇരുചക്രവാഹനങ്ങൾ മുതൽ ഹെവിവാഹനങ്ങൾ ഉള്‍പ്പെെടയുള്ളവയുടെ കണക്കെടുപ്പാണ് ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പ്, പൊലീസ് എന്നിവയുടെ സഹകരണത്തോെടയാണ് സർവേ നടത്തുന്നത്. ബുധനാഴ്ച രാവിലെ 10ന് ആരംഭിച്ച സർവേ വ്യാഴാഴ്ച അവസാനിക്കും. ചങ്ങരംകുളം എസ്.ഐ കെ.ജി. ബേബി ഉദ്ഘാടനം ചെയ്തു. ബാലൻ വട്ടംകുളം അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനീയർ പി. ബബിത, ഓവർസിയർ സുരാജ്, കെ.പി. ബാബു ഷരീഫ്, ബഷീർ അണ്ണക്കമ്പാട്, ബിനേഷ് ശ്രീധർ, എം.എം. സുബൈദ, ഒ.എം. ഗഫൂർ, പി.കെ. ഹസ്സൻ, കെ.പി. മുഹമ്മദ്, ആർ.പി. സുഭാഷ്, പി. നാരായണൻ, പി.ജി. വിനോദ്, അശോകൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.