പട്ടർനടക്കാവ്: മേൽപ്പത്തൂരിലെ പരേതനായ നെടുതൊടി വേലായുധെൻറ മകൻ സജീഷും കണ്ണംകുളം മാമ്പ്ര വീട്ടിൽ ഗോപാലെൻറ മകൾ അജിതയും വിവാഹിതരായി. ഒഴൂർ: കുറുവട്ടിശ്ശേരി മൂത്തേടത്ത് വീട്ടിൽ സോമെൻറ മകൻ ബിനീഷും ഇരിമ്പിളിയം കോഞ്ചത്ത് വീട്ടിൽ വാസുദേവെൻറ മകൾ ശ്രീഷ്മയും വിവാഹിതരായി. പരിപാടികൾ ഇന്ന് തിരൂർ കോരങ്ങത്ത് സാംസ്കാരിക സമുച്ചയം: കേന്ദ്ര സർക്കാറിെൻറ നൈപുണ്യ വികസന പദ്ധതിയിൽ കൗശൽ മേള ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി -2.00 തിരൂർ താഴെപ്പാലം എം.ഇ.എസ്, സെൻട്രൽ സ്കൂൾ ഓഡിറ്റോറിയം: ഖുർആൻ പഠന ക്ലാസ്. ഇ.എം. അമീൻ -7.00 ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം: തിരുവോണ മഹോത്സവം, ശീവേലി എഴുെന്നള്ളിപ്പ് -7.30, ഓട്ടന്തുള്ളൽ -9.00, ഭക്തിപ്രഭാഷണം -10.00, പ്രസാദ ഊട്ട് -11.30, ചാക്യാർകൂത്ത് -2.30, കാഴ്ചശീവേലി -4.00, ഇടയ്ക്ക വിസ്മയം -6.30, തായമ്പക -8.30, വിളക്കിനെഴുന്നെള്ളിപ്പ് -10.00. കാരത്തൂർ ഹയാത്തുൽ ഇസ്ലാം സെക്കൻഡറി മദ്റസ: എസ്.കെ.എസ്.എസ്.എഫ് ഒരുക്കുന്ന മജ്ലിസുന്നൂർ പ്രഭാഷണം -7.00. മംഗലം കൂട്ടായി റോഡ് മദ്റസ ഹാൾ: സംയോജിത കേര വികസന പദ്ധതി ഏകദിന ശിൽപശാല, ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഹാജറ -10.00. വടംവലി മത്സരം മംഗലം: നവംബർ നാല്, അഞ്ച്, ആറ് തീയതികളിൽ കാവഞ്ചേരിയിൽ നടക്കുന്ന സി.പിഎം ലോക്കൽ സമ്മേളനത്തിെൻറ ഭാഗമായി 27ന് വടംവലി മത്സരം സംഘടിപ്പിക്കുന്നു. വൈകീട്ട് മൂന്നിന് ആശാൻപടിയിലാണ് മത്സരം. ടീമുകൾ 9495511071, 9048843886 നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.