യു.ഡി.എഫ് കൺവെൻഷൻ

കല്ലടിക്കോട്: പ്രതിപക്ഷനേതവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കത്തിന്‌ മുന്നോടിയായി നടത്തിയ കരിമ്പ പഞ്ചായത്ത്തല ജില്ല ചെയർമാൻ എ. രാമസ്വാമി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കരിമ്പ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി എം.എസ്. നാസർ, യു.ഡി.എഫ് കോങ്ങാട് നിയോജക മണ്ഡലം ചെയർമാൻ ആൻറണി മതിപ്പുറം, എം.കെ. മുഹമ്മദ് ഇബ്രാഹിം, ഗോപിനാഥൻ, സലാം തറയിൽ, സി.കെ. മുഹമ്മദ് മുസ്തഫ, വി.കെ. ഷൈജു, മാത്യു കല്ലടിക്കോട് എന്നിവർ സംസാരിച്ചു. caption: കരിമ്പ പഞ്ചായത്ത് ജില്ല ചെയർമാൻ എ. രാമസ്വാമി ഉദ്ഘാടനം ചെയ്യുന്നു /PW FILE KALLADIKODE KARIMBA UDF CONVENTION ബസിനകത്ത് മോഷണം: തമിഴ് യുവതിയെ നാട്ടുകാർ പിടികൂടി മണ്ണാർക്കാട്: സ്വകാര്യ ബസിനകത്ത് സ്വർണാഭരണം മോഷണം പോയതായി പരാതി. ബുധനാഴ്ച രാവിലെ ഒമ്പതിന് പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. കാഞ്ഞിരപ്പുഴ സ്വദേശി ഫൗസിയയുടെ രണ്ടു വയസുള്ള പെൺകുട്ടിയുടെ പാദസരമാണ് കാണാതായത്. സംഭവമറിഞ്ഞ് ബസിൽ തിരച്ചിൽ നടത്തുന്നതിനിടെ പർദയണിഞ്ഞ തമിഴ് യുവതി ഇറങ്ങി ഓടി. ഇവരെ പിന്തുടർന്ന നാട്ടുകാർ കുന്തിപ്പുഴയിൽ തടഞ്ഞുവെച്ചു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് പഴനി സ്വദേശിനി ശാന്തിയാണ് പിടിയിലായത്. നഷ്ടപ്പെട്ട സ്വർണാഭരണം കണ്ടെത്താനായിട്ടില്ല. ശാന്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.