കനാൽ തീരങ്ങളിലെ കാട് വഴിയാത്രികർക്ക് ഭീഷണി

കല്ലടിക്കോട്: കാഞ്ഞിരപ്പുഴ കനാൽ വരമ്പുകളിൽ കാട് വളരുന്നത് ഭീഷണിയാവുന്നു. കരിമ്പ ഗ്രാമപഞ്ചായത്തിലെ ചെമ്പൻ തിട്ടക്കും അതിർത്തിപ്രദേശമായ മണിക്കശേരി കീരിപ്പാറക്കും ഇടയിലെ സ്ഥലങ്ങളിൽ കനാൽ തീരങ്ങളിൽ മുള്ള് ചെടികളും വള്ളി പടർപ്പുകളും തഴച്ചുവളർന്നിട്ടുണ്ട്. രാത്രി മദ്യപാനമടക്കമുള്ള സാമൂഹികവിരുദ്ധ പ്രവൃത്തികൾക്ക് പലപ്പോഴും ഇവ മറയായി ഉപയോഗിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. സ്ത്രീകളും കുട്ടികളും ഇതുവഴി സഞ്ചരിക്കുവാൻ ഭയപ്പെടുകയാണ്. മുെമ്പല്ലാം കാടുകൾ വെട്ടിനീക്കി അധികൃതർ വഴിയാത്രക്കാർക്ക് സൗകര്യമൊരുക്കിയിരുന്നു. ഗ്രാമപഞ്ചായത്തുകൾക്ക് ആവശ്യമായ ഫണ്ടില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞദിവസം പറക്കലടി ഭാഗത്ത് കാട് നാട്ടുകാർ വെട്ടിമാറ്റിയിരുന്നു. caption: കല്ലടിക്കോട് കാഞ്ഞിരപ്പുഴ കനാൽ തീരത്ത് വളർന്ന കാട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.