പൊന്നാനി: താജ്മഹലിനെതിരായ നീക്കം തടയണമെന്നും കേന്ദ്രസർക്കാർ സംരക്ഷണം നൽകണമെന്നും എൻ.സി.പി പൊന്നാനി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. യു.കെ. മുഹമ്മദ് സഈദ് അധ്യക്ഷത വഹിച്ചു. ഇ. അബ്ദുൽനാസർ ഉദ്ഘാടനം ചെയ്തു. കുമ്മിൽ ശംശു, റഫീഖ് മാസ്റ്റർ, പി.കെ. ഷെരീഫ്, പ്രദീപ് എരമംഗലം, ടി. ഹംസ, എൻ.വി. ഷറഫു, എ. അബ്ദുല്ല, നാസർ പട്ടാണി, ടി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. 31ന് മലപ്പുറത്ത് നടക്കുന്ന എൻ.സി.പി ന്യൂനപക്ഷവിഭാഗം സംസ്ഥാന സമ്മേളനവും 28ന് ചമ്രവട്ടം ജങ്ഷനിൽ നടക്കുന്ന ജനജാഗ്രത ജാഥയും വിജയിപ്പിക്കുവാൻ തീരുമാനിച്ചു. പൊന്നാനി ജങ്കാർ സർവിസിന് പുതിയ ജെട്ടി നിർമിക്കുന്നു പൊന്നാനി: കാലങ്ങളായി മുടങ്ങികിടക്കുന്ന പൊന്നാനി-പുറത്തൂർ ജങ്കാർ സർവിസിനായി പുതിയ ജെട്ടി നിർമിക്കാൻ നഗരസഭ കൗൺസിലിൽ അംഗീകാരമായി. തുറമുഖ വകുപ്പിന് കീഴിലുള്ള സ്ഥലത്ത് താൽക്കാലികമായി ജങ്കാർ ജെട്ടി നിർമിക്കാൻ ഹാർബർ എക്സിക്യൂട്ടിവ് എൻജിനീയറുടെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് കൗൺസിൽ തീരുമാനം. ഫിഷിങ് ഹാർബറിെൻറ കിഴക്ക് വശത്തെ കനോലി കനാലിനോട് ചേർന്നാണ് താൽക്കാലിക ജെട്ടി നിർമിക്കാനുദ്ദേശിക്കുന്നത്. ജങ്കാർ സർവിസ് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായി തുടങ്ങുവാൻ പൊന്നാനി നഗരസഭ ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് താൽക്കാലികമായി സ്ഥലം അനുവദിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി പൊന്നാനിയിലെ ജങ്കാർ സർവിസ് നിലച്ചിരുന്നു. അഴിമുഖത്തെ ശക്തമായ തിരമാലകൾ കാരണം അന്ന് സർവിസ് നടത്തിയിരുന്ന അനധികൃത ചങ്ങാടം ഒലിച്ചുപോയിരുന്നു. പിന്നീടുണ്ടായ വിവാദങ്ങൾക്ക് ശേഷം സർവിസ് നിർത്തുകയായിരുന്നു. സാധ്യമായ ഫണ്ട് ഈ വർഷം തന്നെ വകയിരുത്തുവാനും കൗൺസിൽ തീരുമാനിച്ചു. തുടർ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ജങ്കാർ സർവിസ് ആരംഭിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നഗരസഭ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.