ചങ്ങരംകുളം: തകര്‍ന്നുകിടക്കുന്ന സംസ്ഥാനപാതയുടെ നവീകരണ പ്രവൃത്തി ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ കുഴി എണ്ണൽ സംഘടിപ്പിച്ചു. ചങ്ങരംകുളം ഹൈവേ ജങ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധം മുസ്ലിം ലീഗ് ആലങ്കോട് പഞ്ചായത്ത് പ്രസിഡൻറ് പി.പി. യൂസഫലി ഉദ്ഘാടനം ചെയ്തു. ഷാനവാസ് വട്ടത്തൂർ, സി.പി. ഷിഹാബ്, സി.കെ. അശറഫ്, എ.എം. ഫാറൂക്ക്, ബഷീര്‍ ആലങ്കോട്, അഷ്ഹര്‍ പെരുമുക്ക്, സാദിക് നെച്ചിക്കൽ, റാഷിദ് കോക്കൂര്‍ എന്നിവർ സംസാരിച്ചു. ആയുഷ് ഹോളിസ്റ്റിക് സെൻററിെൻറ വാർഷികം പെരുമ്പടപ്പ്: ഭാരതീയ ചികിത്സ വകുപ്പിന് കീഴിൽ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ അയിരൂർ കണ്ടുബസാറിൽ പ്രവർത്തിക്കുന്ന ഹോളിസ്റ്റിക് സെൻററിൻറ ഒന്നാം വാർഷികം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പൊറാടൻ കുഞ്ഞിമോൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുഹറ അഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. അനസ്, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗങ്ങൾ, ഹോളിസ്റ്റിക് സെൻററിലെ ഡോക്ടർമാർ, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു ശിവദാസൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.