എടത്തനാട്ടുകര: ഗവ. ഓറിയൻറൽ ഹൈസ്കൂളിൽ എച്ച്.എസ്.എ നാച്വറൽ സയൻസ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകനെ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി വെള്ളിയാഴ്ച രാവിലെ പത്തിന് സ്കൂളിൽ എത്തണം. ഒറ്റപ്പാലം നഗരസഭ പി.എം.എ.വൈ അക്കൗണ്ടിലേക്ക് വിഹിതം: പദ്ധതികളുടെ േഭദഗതിക്ക് അംഗീകാരം ഒറ്റപ്പാലം: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) ഭവന പദ്ധതി അക്കൗണ്ടിലേക്ക് നഗരസഭ വിഹിതം മാറ്റിവെക്കാൻ വിവിധ പദ്ധതികളുടെ േഭദഗതിക്ക് അടിയന്തര കൗൺസിൽ യോഗം അംഗീകാരം നൽകി. അതേസമയം, സ്വതന്ത്ര അംഗം ഉൾെപ്പടെ പ്രതിപക്ഷ യു.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ചു. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിലിലെ അജണ്ടയായിരുന്നു പി.എം.എ.വൈ പദ്ധതിയുടെ സപ്ലിമെൻററി പട്ടിക. യോഗം ബഹളത്തിൽ മുങ്ങിയതോടെ അജണ്ടകൾ മാറ്റിവെക്കുകയും ബുധനാഴ്ച വീണ്ടും ചേരാൻ തീരുമാനിക്കുകയുമായിരുന്നു. നഗരസഭയുടെ രണ്ടാംഘട്ട പി.എം.എ.വൈ പദ്ധതിയിൽ ജനറൽ വിഭാഗത്തിൽ 792ഉം എസ്.സി വിഭാഗത്തിൽ 35ഉം ഉൾെപ്പടെ 827 വീടുകൾക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതിനാവശ്യമായ തുക കണ്ടെത്താനാണ് വിവിധ പദ്ധതികളുടെ ഭേദഗതിക്ക് കൗൺസിൽ യോഗത്തിൽ ചർച്ചക്ക് വന്നത്. കണ്ണിയംപുറത്തെ ഫ്ലാറ്റ് സമുച്ചയത്തിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് രണ്ട് കൗൺസിലർമാർക്കെതിരെ അഴിമതി ആരോപണം ഉണ്ടായ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിന് നഗരസഭ തീരുമാനം എടുത്തിരുന്നു. എന്നാൽ, സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പങ്കുകൂടി അന്വേഷണ വിധേയമാക്കണമെന്ന യു.ഡി.എഫ് അംഗങ്ങളുടെ ആവശ്യം നഗരസഭ ചെയർമാൻ നിരാകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.