ബസിൽ പോക്കറ്റടിച്ച യുവാവിനെ പിടികൂടി

പുലാമന്തോൾ: ബസിൽ പോക്കറ്റടിച്ച യുവാവിനെ യാത്രക്കാർ പിടികൂടി. പട്ടാമ്പി-പെരിന്തൽമണ്ണ റൂട്ടിലോടുന്ന പാറൽ ബസിൽ കട്ടുപ്പാറയിൽ വെച്ചാണ് സംഭവം. രാവിലെ ചുണ്ടംമ്പറ്റ സ്വദേശി ത​െൻറ പണമടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടതിനെ തുടർന്ന് ബഹളം വെച്ചതോടെ ബസ് കട്ടുപ്പാറയിൽ നിർത്തി. തുടർന്ന് യാത്രക്കാർ നടത്തിയ തിരച്ചിലിൽ പോക്കറ്റടിക്കാരനെ പിടികൂടുകയായിരുന്നു. എടപ്പാൾ സ്വദേശി കമ്മുവിനെ നാട്ടുകാർ പെരിന്തൽമണ്ണ െപാലീസിൽ ഏൽപിച്ചു. പ്രവർത്തക കൺവെൻഷൻ മങ്കട: വെൽെഫയർ പാർട്ടി മങ്കട മണ്ഡലം കൺവെൻഷൻ തിരൂർക്കാട് ശരീഫ് മൗലവി ഹാളിൽ ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഖാദർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. സക്കീർ വടക്കാങ്ങര, സി.എച്ച്. സലാം, ഇ.സി. ഹംസ, മൊയ്തീൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.