വാളയാർ: വീട്ടമ്മ ട്രെയിനിടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കഞ്ചിക്കോട് വല്ലടി സ്വദേശിയും ടിപ്പർ ലോറി ഡ്രൈവറുമായ ദേവനാണ് (45) അറസ്റ്റിലായത്. ഇക്കഴിഞ്ഞ 21ന് രാത്രി ഏഴരയോടെയാണ് ദേവെൻറ ഭാര്യ ശകുന്തള (35) ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. സ്ഥിരമായി വീട്ടിൽ വഴക്കിടാറുള്ള ദേവൻ ഭാര്യയെ മർദിച്ചിരുന്നെന്നും ശല്യം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യക്കുറിപ്പും ലഭിച്ചിരുന്നു. എസ്.ഐ എ. പ്രതാപനാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.