പാലക്കാട്: അങ്കമാലി കറുകുറ്റിയിലെ സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളിയെ പൊള്ളലേറ്റ നിലയിൽ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട് രായന്നൂര്‍ കരൂര്‍ ധർമേന്ദ്രനാണ് (35) 50 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലുള്ളത്. ദേശീയപാതയില്‍ ഇയാളെ സുഹൃത്ത് ഉപേക്ഷിച്ചുപോയതാണെന്ന് പറയുന്നു. ഹൈവേ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. ഒരാഴ്ച മുമ്പാണ് ഇയാള്‍ അങ്കമാലിയിലെത്തിയത്. അവിടെ മറ്റൊരാളുമായി മദ്യപിച്ച് വഴക്കിട്ടിരുന്നു. പണത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കം വഴക്കായതോടെ തിളച്ച കഞ്ഞിവെള്ളം ഇയാളുടെ മുഖത്തേക്ക് ഒഴിച്ചതായാണ് പറയുന്നത്. ശരീരമാസകലം പൊള്ളലേറ്റ ധർമേന്ദ്രന്‍ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ നിന്ന് ജഗന്‍ എന്ന സുഹൃത്തിെൻറ ബൈക്കില്‍ തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. യാത്രമധ്യേ അവശനിലയിലായ ഇയാളെ ജഗന്‍ വഴിയില്‍ ഉപേക്ഷിച്ച് പോയി. ഇവിടെ നിന്നാണ് ഹൈവേ പൊലീസ് ആശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് അങ്കമാലി പൊലീസ് എത്തി മൊഴി രേഖപ്പെടുത്തി. പ്രതി ശക്തിവേല്‍ അങ്കമാലിയിലുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പാലക്കാട് മജിസ്‌ട്രേറ്റും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.